Movies

ധനുഷും മൃണാൾ താക്കൂറും വിവാഹിതരായേക്കുമെന്ന് റിപ്പോർട്ട്; കല്യാണം ഫെബ്രുവരി 14ന്

സിനിമാ ലോകത്ത് നിന്ന് മറ്റൊരു താരക്കല്യാണത്തിന്റെ വാർത്ത കൂടി വരുന്നു. നടൻ ധനുഷും നടി മൃണാൾ താക്കൂറും വിവാഹിതരായേക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത നൽകുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല

ധനുഷും മൃണാളും പ്രണയത്തിലാണെന്ന് കുറച്ചുനാളായി അഭ്യൂഹങ്ങളുണ്ട്. സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ധനുഷിനെ മൃണാൾ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.

മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അഭ്യൂഹങ്ങളെ കുറിച്ച് തനിക്ക് അറിയാമെന്നും അതൊക്കെ വെറും തമാശയാണെന്നുമായിരുന്നു അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചത്.
 

See also  ലോക എന്ന സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷം; ഞാനൊരു ഭാഗ്യശാലിയായ നിർമ്മാതാവ് മാത്രം: ദുൽഖർ സൽമാൻ

Related Articles

Back to top button