Kerala

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് ടിപി രാമകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ മാങ്കൂ്ട്ടത്തിലും പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുന്നില്ല. കോൺഗ്രസ് പിന്തുണയിൽ ജയിച്ച ആളല്ലേ രാഹുൽ മാങ്കൂട്ടത്തിലെന്നും അദ്ദേഹം ചോദിച്ചു.

കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമാണ്. മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന് പരിഭ്രാന്തിയാണ്. ആരെ കിട്ടുമെന്ന് നോക്കി നടക്കുകയാണെന്നും ടി പി രാമകൃഷ്ണൻ പരിഹസിച്ചു.

See also  ഇ പി ജയരാജൻ മുറിവേറ്റ സിംഹം; യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് എംഎം ഹസൻ

Related Articles

Back to top button