ഖൊമേനിയെ ലക്ഷ്യമിട്ടാൽ അത് വലിയ യുദ്ധത്തിലേക്ക് എത്തും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ യുഎസ് ലക്ഷ്യമിടുന്നത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഏതെങ്കിലും തരത്തിൽ ഇറാന് നേരെ അനീതിയോടുള്ള ആക്രമണമുണ്ടായാൽ പ്രതികരണം കഠിനമായിരിക്കും. പരമോന്നത നേതാവ് ഖൊമേനിക്ക് നേരെയുള്ള ഏതൊരു ആക്രമണവും ഇറാനെതിരായ വലിയ യുദ്ധത്തിന് തുല്യമായിരിക്കുമെന്നും പെസഷ്‌കിയാൻ പറഞ്ഞു
ഇറാനിലെ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം അമേരിക്കയും സഖ്യകക്ഷികളും ദീർഘകാലമായി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും ശത്രുതയുമാണെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികൾക്ക് മുന്നറിയിപ്പുമായി ഖൊമേനി രംഗത്തുവന്നിരുന്നു. രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്നായിരുന്നു ഭീഷണി
പ്രക്ഷോഭത്തിൽ മരണങ്ങളുണ്ടായതിന് കാരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. രാജ്യദ്രോഹത്തിന്റെ നട്ടെല്ല് ഒടിച്ചതുപോലെ രാജ്യദ്രോഹികളുടെയും നട്ടെല്ല് ഇറാൻ ഒടിക്കും. രാജ്യത്തെ ക്രിമിനലുകളെ വെറുതെ വിടില്ലെന്നും ഖൊമേനി പറഞ്ഞു



