Kerala

ആറാം തവണയും പത്തനാപുരം പിടിക്കാൻ ഗണേഷ് കുമാർ ഇറങ്ങും; എതിരാളിയായി ചാമക്കാല തന്നെ വന്നേക്കും

പത്തനാപുരത്ത് ഇത്തവണവും ഗണേഷ് കുമാർ തന്നെ എൽഡിഎഫിന്റെ സ്ഥാനാർഥിയാകും. ആറാം തവണയാണ് ഗണേഷ് കുമാർ പത്തനാപുരത്ത് മത്സരത്തിനിറങ്ങുന്നത്. അതേസമയം കഴിഞ്ഞ തവണ തോറ്റെങ്കിലും ജ്യോതികുമാർ ചാമക്കാല തന്നെ ഗണേഷിന് എതിരായി വന്നേക്കും. 

മണ്ഡലത്തിൽ വീടെടുത്ത് സ്ഥിരം സാന്നിധ്യമായി മാറിയ ജ്യോതികുമാർ ചാമക്കാല ഗണേഷിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൽ സിപിഐ മത്സരിച്ചിരുന്ന മണ്ഡലമായിരുന്നുവിത്. 2001ൽ പ്രകാശ് ബാബുവിൽ നിന്ന് ഗണേഷ് കുമാർ പിടിച്ചെടുത്തതിന് ശേഷം തുടർച്ചയായ അഞ്ച് തവണ അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചു

പിന്നീട് ഗണേഷ് കുമാർ മുന്നണി മാറി എൽഡിഎഫിലെത്തി. 2016ൽ താര മത്സരമാണ് മണ്ഡലത്തിൽ നടന്നത്. ഗണേഷിന് എതിരാളികളായി ജഗദീഷും ഭീമൻ രഘുവും വന്നു. കഴിഞ്ഞ തവണ പതിനാലായിരത്തോളം വോട്ടുകൾക്കാണ് ഗണേഷ് കുമാർ വിജയിച്ചത്.
 

See also  സിപിഐ ചതിയൻ ചന്തു; പത്ത് വർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു: വെള്ളാപ്പള്ളി നടേശൻ

Related Articles

Back to top button