Kerala

സർവേ നടത്തുന്നത് ഒരു പണിയുമില്ലാത്തവർ; എന്റെ പേരില്ലാത്തതിൽ സന്തോഷം: രമേശ് ചെന്നിത്തല

എൻഡിടിവി സർവേയിൽ തന്റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവേ നടത്തുന്നത്. പാർട്ടി സർവേ നടത്തുന്നില്ല. യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല പറഞ്ഞു

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവേ ഫലം പറയുന്നത്. 51 ശതമാനം പേർ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഭരണം വളരെ മോശം എന്ന് 31 ശതമാനം പേർ പറയുന്നു. മോശം എന്ന് 20 ശതമാനം പേരും പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 22 ശതമാനം പേർ വിഡി സതീശനെ അനുകൂലിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനം പേരുടെയും കെകെ ശൈലജക്ക് 16 ശതമാനം പേരുടെയും പിന്തുണയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇതിലാണ് ചെന്നിത്തലയുടെ പേരില്ലാത്തത്.
 

See also  കണ്ണൂർ സെൻട്രൽ ജയിലിലേക്ക് തടവുകാർക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമം; ഒരാൾ പിടിയിൽ

Related Articles

Back to top button