Movies
നടനും നടി ഉർവശിയുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും നടിമാരായ ഉർവശി, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദി കിംഗ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി വിനയ പ്രസാദ് വേഷമിട്ട ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. പരേതനായ നന്ദു മറ്റൊരു സഹോദരനാണ്
സംവിധായകൻ വിനയൻ കമൽ റോയിയെ അനുസ്മരിച്ചു. കല്യാണ സൗഗന്ധികം എന്ന സിനിമയിൽ ദിലീപിന്റെ വില്ലനായി അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ എന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.



