Kerala

മതത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു; മുസ്ലീം ലീഗിനെതിരെ പ്രമേയവുമായി എസ്എൻഡിപി നേതൃത്വ യോഗം

മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം. മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വം. മതത്തിന്റെ വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണ്

മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രമേയത്തിലുണ്ട്. സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് നേതൃയോഗം പിന്തുണ അറിയിച്ചു. അതേസമയം എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് നേതൃയോഗം അംഗീകാരം നൽകി. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചു

സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നായാടി മുതൽ നസ്രാണി വരെ ഒന്നിച്ച് നിൽക്കുന്നത് അനിവാര്യമാണെന്ന് പ്രമേയത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായി ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

See also  രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Related Articles

Back to top button