Kerala
ഭരണത്തുടർച്ച വേണമെങ്കിൽ പിണറായി എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി വികസനത്തെ എതിർക്കരുതെന്നും അത്താവലെ പറഞ്ഞു.
കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേർന്നാൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി എൻഡിഎയിൽ വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി ദേശീയ നേതൃത്വം സജീവമാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെക്ക് ചുമതല നൽകി.



