Kerala

എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്ന് ഹർജിയിൽ പറയുന്നു

പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. അതേസമയം കേസിലെ പ്രതികളായ എ പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു

ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സ്വർണക്കൊള്ളയിൽ ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തതെന്നാണ് പത്മകുമാറിന്റെയും മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് 1.40 കോടി രൂപ സ്‌പോൺസർ ചെയ്തയാളാണ് താനെന്നും സ്വർണം കവരേണ്ട ആവശ്യമില്ലെന്നുമാണ് ജ്വല്ലറി ഉടമയായ ഗോവർധൻ വാദിച്ചത്.
 

See also  കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു

Related Articles

Back to top button