ഡാമുകൾ വറ്റി, ഇനിയാകെയുള്ളത് 30 ദിവസത്തേക്കുള്ള വെള്ളം; ഇന്ത്യൻ നടപടിയിൽ നട്ടം തിരിഞ്ഞ് പാക്കിസ്ഥാൻ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു നദീതല കരാർ പ്രകാരമുള്ള ജലവിതരണം നിർത്തിവെച്ച ഇന്ത്യൻ നടപടിയിൽ കടുത്ത ദുരിതത്തിലായി പാക്കിസ്ഥാൻ. ഇനി പാക്കിസ്ഥാന്റെ ജലസംഭരണികളിൽ ഏതാണ്ട് 30 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഡാമുകളായ തർബേല, മംഗള എന്നിവ ഏറെക്കുറെ വറ്റിയ അവസ്ഥയിലാണ്
പാക് കാർഷിക മേഖലയുടെ ഏതാണ്ട് 90 ശതമാനവും ആശ്രയിച്ചിരുന്നത് സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യ നൽകിയിരുന്ന വെള്ളത്തെ ആയിരുന്നു. ഇത് നിലച്ചതോടെയാണ് പാക്കിസ്ഥാൻ നട്ടംതിരിഞ്ഞത്. ഇന്ത്യക്കെതിരെ യുഎന്നിലും പല അന്താരാഷ്ട്ര വേദികളിലും പരാതി ഉന്നയിക്കുകയും വിവിധ രാജ്യങ്ങളോട് പരിഭവം പറയുകയും ചെയ്തിരുന്നു.
എന്നാൽ പാക്കിസ്ഥാൻ ഭീകരവാദം പൂർണമായി അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു.



