Kerala

കടകംപള്ളിക്കൊപ്പം രാജു എബ്രഹാമും പോറ്റിയുടെ വീട്ടിലെത്തി; പോറ്റിയുടെ അച്ഛന് സമ്മാനവും നൽകി

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രനും മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദർശനം നടത്തിയ ചിത്രങ്ങൾ പുറത്ത്. ഇരുവരും ജനപ്രതിനിധികളായിരിക്കെയാണ് സന്ദർശനം നടത്തിയത്.

പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനങ്ങൾ നൽകുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിനൊപ്പം നിന്ന് ഇരുവരും ഫോട്ടോയുമെടുത്തു. എന്നാൽ താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ലെന്നാണ് രാജു എബ്രഹാം പ്രതികരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രന് പുറമേ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണനും ഒ എസ് അംബിക എംഎൽഎയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ വന്നിരുന്നുവെന്നും പോറ്റിയുടെ ്‌യൽവാസി വിക്രമൻ നായർ പറയുന്നു.

 

See also  റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം തുടരുന്നു

Related Articles

Back to top button