Kerala

ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചിത്രീകരിച്ചു; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്

ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായെന്ന് പറഞ്ഞെങ്കിലും ഷിംജിത പോലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതിയിലാണ് ഷിംജിത ജാമ്യാപേക്ഷ നൽകിയത്

ഷിംജിത ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ഏഴോളം വീഡിയോ ഷിംജിത ചിത്രീകരിച്ചു. അവയിൽ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറയുന്നു.
 

See also  ആ കുടുംബത്തിന്റെ ദുഃഖം എന്റേത് കൂടിയാണ്; ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്ന് മന്ത്രി

Related Articles

Back to top button