Kerala

ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നു; വികസിത കേരളമാണ് ലക്ഷ്യമെന്ന് സാബു എം ജേക്കബ്

കിറ്റക്‌സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി പാർട്ടി എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരുവരും മുന്നണി പ്രവേശനം സ്ഥിരീകരിച്ചത്

ട്വന്റി ട്വന്റി ഇതാദ്യമായാണ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബുവും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം

എൻഡിഎയിൽ ചേരാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും ചേർന്ന് ഈ നാട് ഭരിച്ച് കട്ടുമുടിക്കുന്നത് കണ്ട് മടുത്തിട്ടാണ് ഒരു വ്യവസായിയായ താൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. വികസിത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും സാബു എം ജേക്കബ് പറഞ്ഞു
 

See also  ബലാത്സംഗ കേസ്: സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Related Articles

Back to top button