Kerala

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. പാണക്കാട് സാദിഖ് അലി തങ്ങൾ സുജ ചന്ദ്രബാബുവിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധമുപേക്ഷിച്ചാണ് സുജ ലീഗിൽ ചേർന്നത്

മൂന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു

ഐഷ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി സിപിഎം വിട്ടു പോകുന്നത്. സിപിഎം ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാർട്ടി വിടാൻ കാരണം

See also  നവീൻ ബാബുവിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിപി ദിവ്യ

Related Articles

Back to top button