Kerala
ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതി അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ. ശരണ്യയെ കുറ്റക്കാരിയായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ നിധിനിൽ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കോടതി വിമർശിച്ചിരുന്നു.
2020 ഫെബ്രുവരി 17നാണ് ശരണ്യ തന്റെ മകൻ വിയാനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നത്. കാമുകനൊപ്പം ജീവിക്കാനായിരുന്നു കൊടുംക്രൂരത. ശരണ്യയുടെ വീട്ടിൽ നിന്ന് 50 മീറ്റർ മാത്രം മാറിയുള്ള കടൽഭിത്തിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.



