Kerala

ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; എറണാകുളത്ത് മകൾ അറസ്റ്റിൽ

എറണാകുളത്ത് അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് തല്ലിയൊടിച്ച മകൾ അറസ്റ്റിൽ. ഫേസ്‌ക്രീം മാറ്റിവെച്ചതിനാണ് മകളുടെ ക്രൂര ആക്രമണം. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. നിവിയ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു

19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സരസു എന്ന 70കാരിയെയാണ് 30 വയസുകാരി മകൾ അതിക്രൂരമായി മർദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 

ഒരു കൊലപാതക കേസിൽ പ്രതിയാണ് നിവിയ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസും ലഹരിമരുന്ന് കേസും ഇവർക്കെതിരെയുണ്ട്. ഒളിവിൽ പോയ നിവിയയെ വയനാട് മാനന്തവാടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
 

See also  ചരിത്രത്തിലാദ്യമായി സ്വർണവില 85,000ന് മുകളിൽ; പവന് ഇന്ന് 680 രൂപ ഉയർന്നു

Related Articles

Back to top button