Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളം മുതൽ പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ

തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖയും പ്രധാനമന്ത്രി പ്രഖ്യാപിക്കും

അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ ഇടയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ ജനങ്ങളെ കയ്യിലെടുക്കാനുള്ള വമ്പൻ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനിയിലേക്കുള്ള യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് ബിജെപിയുടെ തീരുമാനം

ഔദ്യോഗിക വേദിയിൽ വെച്ച് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇന്നവേഷൻ ടെക്‌നോളജി ആൻഡ് ഓൻട്രണർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പിന്നാലെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ലധികം പേരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.
 

See also  സമൂഹ മാധ്യമത്തിൽ ആദ്യ പ്രതികരണവുമായി അതിജീവിത

Related Articles

Back to top button