അടൂർ-മമ്മൂട്ടി കൂട്ടുക്കെട്ട്; ചിത്രത്തിന്‍റെ പേര് പരസ്യപ്പെടുത്തി മമ്മൂട്ടി

32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. പദയാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. അടൂർ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്. മതിലുകൾ, അനന്തരം, വിധേയൻ എന്നിവയാണ് നേരത്തെ അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചപ്പോഴോക്കെ ഏറ്റവും മികച്ച ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്.
മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് പദയാത്രയെ നോക്കിക്കാണുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് പദയാത്ര ഒരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. കുട്ടനാടൻ പശ്ചാത്തലത്തിലാണ് തകഴിയുടെ നോവലാണ് രണ്ടിടങ്ങാഴി. ഈ നോവലിനെ ആസ്പദമാക്കി 1958 ൽ ഇറങ്ങിയ സിനിമക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.



