Kerala
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട: ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടറുടെ കാര്‍ മറ്റൊരു ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്.
അപകടത്തിൽ കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടറുടെ പരിക്ക് ഗുരുതരമല്ല.



