Kerala
കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികനായ കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം
ചന്തവിള ആമ്പല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായി തകർന്നു. പ്രിൻസിലാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.



