World
യുഎസിൽ ഇന്ത്യൻ യുവതിയും ബന്ധുക്കളും വെടിയേറ്റ് കൊല്ലപ്പെട്ടു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

യുഎസിലെ ജോർജിയയിൽ കുടുംബ തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ യുവതിയടക്കം നാല് പേർ കൊല്ലപ്പെട്ടു. ലോറൻസ് വില്ലയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മീമു ഡോഗ്ര(43), ഗൗരവ് കുമാർ(33), നിധി ചന്ദർ(37) ഹരീഷ് ചന്ദർ(38)
മീമുവിന്റെ ഭർത്താവ് വിജയകുമാറാണ്(51) പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മൂന്ന് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർ സ്വയം രക്ഷപ്പെടാനായി അലമാരയിൽ ഒളിച്ചിരിക്കുകയായിരുന്നു
കുട്ടികളിലൊരാളാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടികൾക്ക് പരുക്കില്ലെന്നും ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടതായും പോലീസ് പറഞ്ഞു.



