Kerala

ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയെന്ന് ഇ ശ്രീധരൻ

അതിവേഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി. മണിക്കൂറിൽ 200 കിലോമീറ്റർ ആകും വേഗത. കേരളത്തിലാകെ 22 സ്‌റ്റേഷനുകളുണ്ടാകും. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി. 

70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമായിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകും. പദ്ധതിക്കെതിരെ സമരം പാടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു

ആവശ്യത്തിന് മാത്രമാകും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് നിർമിക്കാൻ പാടില്ല, എന്നാൽ കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു

 

See also  തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

Related Articles

Back to top button