Kerala

തനിക്കെതിരെ ഫ്‌ളക്‌സ് വന്നത് ഗൂഢാലോചനയുടെ ഭാഗം; കളങ്കിതർ ഇനി മത്സരിക്കരുതെന്ന് വി കുഞ്ഞികൃഷ്ണൻ

സിപിഎമ്മിനും പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനുമെതിരെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്. രക്തസാക്ഷി ഫണ്ട് വെട്ടിച്ച മധുസൂദനൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കരുത്. കളങ്കിതർ മത്സരിക്കരുത്. പാർട്ടി നിലപാട് എന്താണെന്ന് കണ്ടറിയണം. തനിക്കെതിരെ ഫ്‌ളക്‌സ് വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു

അഞ്ച് വർഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യ പ്രതികരണം. തെരഞ്ഞെടുപ്പുമായി വെളിപ്പെടുത്തലിനെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ആരുടെയും പേര് പരാമർശിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മൂന്ന് പിരിവ് നടന്ന കാലത്ത് ഏരിയാ സെക്രട്ടറിയുടെ സ്ഥാനത്ത് ടിഐ മധുസൂദനൻ ആയിരുന്നു

സ്വാഭാവികമായി ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയിൽ മധുസൂദനൻ മറുപടി പറയേണ്ടി വരും. കൃത്യമായ വിവരങ്ങൾ ഇല്ലാതെ ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി പറയുന്നത് എങ്ങനെയാണെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു
 

See also  അമ്പലപ്പുഴ ദൃശ്യം മോഡൽ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button