Kerala

പാർട്ടിയെ തുടച്ചുനീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിൽ ചേർന്നത്: സാബു എം ജേക്കബ്

എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. ട്വന്റി ട്വന്റിയെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച് എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു. പാർട്ടിയെ തുടച്ചുനീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു

ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് ട്വന്റി ട്വന്റി വിട്ടുപോയവരെ കുറ്റം പറയില്ല. സ്വഭാവികമായ വിട്ടുപോകാൻ മാത്രമാണത്. ഇനിയും ആളുകൾ പോയേക്കാം. ഒരാൾ പോകുമ്പോൾ നൂറുപേർ വരും

ഇത് മാറ്റത്തിന്റെ തുടക്കമാണ്. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ഇടതും വലതും നടത്തുന്നത്. താൻ മത്സരിക്കുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സാബു പറഞ്ഞു
 

See also  സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കോഴിക്കോട്‌ സ്വദേശിനിക്ക്

Related Articles

Back to top button