World
ഇന്ത്യക്ക് മേലുള്ള 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി

അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന സൂചന നൽകി ഉന്നത യുഎസ് ഉദ്യോഗസ്ഥൻ. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഒരു അഭിമുഖത്തിൽ ഇത്തരത്തിലൊരു സൂചന നൽകിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ ഗണ്യമായി കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു
റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം തീരുവ ഇരട്ടിയാക്കിയത്. റഷ്യൻ എണ്ണ വാങ്ങിയതിന് ഞങ്ങൾ ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ റഷ്യൻ എണ്ണ വാങ്ങലിൽ ഇന്ത്യക്ക് കുറവുണ്ടായി. അതൊരു വിജയമാണെന്ന് ബെസെന്റ് പറഞ്ഞു
തീരുവകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും അവ നീക്കം ചെയ്യാൻ അമേരിക്കൻ ഭരണകൂടം തയ്യാറായേക്കും. അവ നീക്കം ചെയ്യാനുള്ള ഒരു വഴിയുണ്ടെന്ന് മനസിലാക്കുന്നതായും ബെസെന്റ് പറഞ്ഞു



