Kerala

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞ മന്ത്രിമാർ വിവര ദോഷികൾ: വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്ഐടിക്ക് മേൽ സർക്കാരിന്റെ സമ്മർദമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മർദം മൂലമാണ് എസ്ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഉൾപ്പെടെയുള്ള വിവരക്കേട് മന്ത്രിമാർ വിളിച്ചുപറയുന്നത് നമ്മൾ കണ്ടെന്നും അവർക്ക് മറ്റൊരു പ്രതിരോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. 

വിവരദോഷികൾ എന്ന വാക്ക് വിളിച്ച് ഇതുവരെ ആരേയും താൻ അധിക്ഷേപിച്ചിട്ടില്ല. പക്ഷേ നിയമസഭയിൽ മന്ത്രിമാർ ഈ വിവരക്കേട് വിളിച്ചു പറഞ്ഞതോർത്ത് ഞങ്ങൾ ലജ്ജിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

See also  പെരിന്തൽമണ്ണയിൽ ചികിത്സയിലുള്ള 38കാരിക്ക് നിപ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്

Related Articles

Back to top button