Kerala

അതിവേഗ റെയിൽ പദ്ധതിയെ ശക്തമായി എതിർക്കും; ജനങ്ങൾക്ക് പദ്ധതി ആവശ്യമില്ലെന്ന് കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്ന് കെ സുധാകരൻ. താത്പര്യമറിയിച്ചിട്ടില്ല, ചോദിച്ചാൽ പറയാമെന്നും പാർട്ടി ചോദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്

അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും സുധാകരൻ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടു വന്നാൽ അതിശക്തമായ സമരം നടത്തും. അതിവേഗ റെയിൽ വന്നാലുണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയെ എതിർക്കും

ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ വർഗീയ വക്തമായി മാറുന്നത് ആദ്യത്തെ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സുധാകരൻ പറഞ്ഞു. അയാൾ കുറേ നാളായി അതിന്റെ രാജാവായി മാറി. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാൻ പിടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു

See also  പൊലീസിന് എതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി.അൻവർ; സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് പീഡിപ്പിച്ചു

Related Articles

Back to top button