Kerala

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം: മന്ത്രി വി ശിവൻകുട്ടി

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കലാ, കായിക കഴിവുകൾ പരിപോഷിപ്പിക്കാനും ആത്മവിശ്വാസമുള്ളവരായി വളർത്താനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

ഹൈടെക് ക്ലാസ് മുറികളും അത്യാധുനിക ലാബുകളും മികച്ച ഭൗതിക സാഹചര്യങ്ങളും ഒരുക്കിയതിലൂടെ സർക്കാർ സ്‌കൂളുകൾ മാറ്റത്തിന്റെ പാതയിലാണ്. അമ്പത് വർഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിന്റെ സാക്ഷ്യപത്രമാണെന്നും മന്ത്രി പറഞ്ഞു

കരമന ഹയർ സെക്കൻഡറി സ്‌കൂളിന്റെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആയിരക്കണക്കിന് പെൺകുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി, അവരുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതങ്ങളിൽ എത്തിക്കാൻ ഈ വിദ്യാലത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
 

See also  ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്; തൊട്ടുപിന്നാലെ ജീവനൊടുക്കി

Related Articles

Back to top button