Kerala

ഇറക്കത്തിന് പിന്നാലെ തിരിച്ചുകയറ്റം; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയിലെത്തി

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 3960 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവുമുയർന്ന നിരക്കായ 1,17,120 രൂപയിലെത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന്റെ വിലയിൽ 1880 രൂപ ഇടിഞ്ഞിരുന്നു. 

ഒരു മാസത്തിനിടെ പവന്റെ വിലയിൽ 17,000ലധികം രൂപയാണ് വർധിച്ചത്. ഡിസംബർ 23നാണ് പവന് ആദ്യമായി ഒരു ലക്ഷം കടന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 111 രൂപ വർധിച്ച് 11,897 രൂപയായി
 

See also  വെഞ്ഞാറമൂടിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മോഷണം; 40 പവൻ സ്വർണവും പണവും കവർന്നു

Related Articles

Back to top button