World
അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എല്ലാവരും മരിച്ചതായി സംശയം

അമേരിക്കയിൽ വിമാനം തകർന്നുവീണു. മെയ്‌നെയിലെ ബങ്കോർ വിമാനത്താവളത്തിൽ നിന്നും എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനെ ആയിരുന്നു അപകടം. വിമാനത്തിലുണ്ടയിരുന്നവരെല്ലാം മരിച്ചതായാണ് സൂചന
ബോംബാർഡിയർ ചലഞ്ചർ 650 എന്ന വിമാനമാണ് തകർന്നുവീണത്. കനത്ത മൂടൽ മഞ്ഞാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം അയച്ചു. തകർന്നുവീണ വിമാനം കത്തിയമരുകയായിരുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.



