Kerala

സാമുദായിക ഐക്യ നീക്കം പൊളിഞ്ഞത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; കോൺഗ്രസിന് പങ്കില്ലെന്ന് അടൂർ പ്രകാശ്

സാമുദായിക സംഘടനകളെ ഒന്നിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ച നടത്തിയിട്ടില്ല

മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അടൂർ പ്രകാശ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പങ്കുവെച്ച ആശങ്കയും എൻഎസ്എസിന്റെ പിൻമാറ്റത്തിന് കാരണമായി എന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു

ശശി തരൂർ സിപിഎമ്മിലേക്ക് പോകുന്നുവെന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണ്. തരൂർ എഐസിസി വർക്കിംഗ് കമ്മിറ്റി അംഗമായി പാർട്ടിയിൽ സജീവമാണെന്നും അടൂർ പ്രകാശ് പറഞ്ഞു
 

See also  മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

Related Articles

Back to top button