Kerala

എൻഡിഎ നേതാവായ തുഷാറിനെ ദൂതനാക്കിയത് എന്തിന്; ഐക്യ നീക്കം വെട്ടിയ കാരണം വ്യക്തമാക്കി എൻഎസ്എസ്

എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിൻമാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻഎസ്എസ് പിൻമാറിയതെന്ന് സുകുമാരൻ നായർ തുറന്നുപറഞ്ഞു. 

എൻഡിഎയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യ ചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യമങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതു കൊണ്ടാണ് എൻഎസ്എസ് പിൻമാറിയത്. താൻ തന്നെയാണ് പ്രമേയം ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു

ഐക്യം വേണ്ടെന്ന പ്രമേയം അവതരിപ്പിച്ചത് താൻ തന്നെയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അച്ഛൻ എന്തിനാണ് മകനെ ചർച്ചക്ക് അയക്കുന്നത്. ഈ മകൻ ആരാണ്, ബിജെപി മുന്നണിയായ എൻഡിഎയുടെ നേതാവല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു
 

See also  ഇരുചക്ര വാഹനത്തിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

Related Articles

Back to top button