Kerala
സിപിഎമ്മിലേക്ക് പോകുന്നുവെന്ന് അറിഞ്ഞത് വാർത്തകളിലൂടെ; അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ

സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശരാജ്യത്ത് നിന്ന് പ്രതികരിക്കുന്നത് ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും തരൂർ ദുബൈയിൽ പറഞ്ഞു.
പാർട്ടി മാറ്റവുമായി ബന്ധപ്പെട്ട് രാവിലെ ചർച്ച നടത്തിയെന്ന് വാർത്തകളിൽ പറയുന്ന സമയത്ത് താൻ വിമാനത്തിലായിരുന്നു. അഭ്യൂഹങ്ങൾ തരൂർ തള്ളുകയും ചെയ്തു. സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് തരൂർ ദുബൈയിലെത്തിയത്
മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യുഎഇയിലെ വ്യവസായിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തരൂർ അറിയിച്ചു. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിനെ ഒപ്പം നിർത്താൻ പ്രവാസി വ്യവസായി വഴി സിപിഎം ശ്രമം നടത്തിയെന്നാണ് വാർത്ത വന്നത്.



