സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സുധാകരന്റെ മക്കൾ

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വർഷമാകുന്നു. കേസിന്റെ വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം ആദ്യ കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ അടുത്ത മാസം ആരംഭിക്കും
അച്ഛന്റെയും മുത്തശ്ശിയുടെയും കൊലപാതകത്തിൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരന്റെ മക്കൾ പറഞ്ഞു
കുറേ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. രമേശ് ചെന്നിത്തല പണം തന്ന് സഹായിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള ധനസഹായത്തെ കുറിച്ച് വാർത്തകളിൽ മാത്രമാണ് അറിഞ്ഞത്. ഇതുവരെയും യാതൊരു സഹയാവും ലഭിച്ചിട്ടില്ല എന്നും കുട്ടികൾ പറഞ്ഞു



