ഷിംജിത മുസ്തഫ ജയിലിൽ തുടരും, ജാമ്യാപേക്ഷ കോടതി തള്ളി

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി റിമാൻഡ് ചെയ്ത ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്
ഇതോടെ ഷിംജിത ജയിലിൽ തുടരും. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സമൂഹ വിചാരണ നടത്തണമെന്ന ദുരുദ്ദേശ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും. ഇതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു
ദീപകിനെ ഷിംജിതക്ക് മുൻപരിചയമില്ല. ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ല തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. ഈ മാസം 16നാണ് സ്വകാര്യ ബസിൽ വെച്ച് ഷിംജിത വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 17ന് ദീപക് ജീവനൊടുക്കുകയായിരുന്നു.



