Kerala
ഇടുക്കിയിൽ കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം; ഡിസിസി പ്രസിഡന്റിന് ഓടയിൽ വീണ് പരുക്കേറ്റു

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ പോലീസ് മർദിച്ചെന്ന് പരാതി. സംഘർഷത്തിനിടെ ഓടയിൽ വീണ സിപി മാത്യുവിനെ മെഡിക്കല് കോളജിൽ പ്രവേശിപ്പിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ ഇടുക്കി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. മർദനത്തിന് നേതൃത്വം നൽകിയ പോലീസുകാരൻ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ലെന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി പറഞ്ഞു.
ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ചെറുതോണിയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.



