Kerala

വിഎസ് ജീവിച്ചിരുന്നുവെങ്കിൽ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നു; ധനരാജ് ഫണ്ട് വിവാദത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് എംഎ ബേബി

വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നുവെങ്കിൽ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മരണാനന്തര ബഹുമതിയായതിനാൽ പത്മവിഭൂഷൺ സ്വീകരിക്കണോയെന്ന് തീരുമാനിക്കേണ്ടത് വിഎസിന്റെ കുടുംബമാണ്. ധനരാജ് ഫണ്ട് വിവാദത്തിൽ കണക്കിന്റെ കാര്യത്തിൽ പാർട്ടിക്ക് യാതൊരു സംശയമില്ലെന്നും എം എ ബേബി പറഞ്ഞു

വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ല. വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണം കേരളത്തിലെ പാർട്ടിക്ക് കൈകാര്യം ചെയ്യാനാകും. ധനസമാഹരണം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഒരു സംശയവുമില്ല. വളരെ സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തത്. പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്‌നമില്ലാതെ അത് നടക്കണം

സമുദായ സംഘടനകളുടെ പ്രാധാന്യം വലുതാണ്. സഹകരണം നാടിന്റെ നന്മക്ക് വേണ്ടിയാണെങ്കിൽ നല്ലതാണെന്നും എസ്എൻഡിപി-എൻഎസ്എസ് ഐക്യം പാളിയ വിഷയത്തിലും എംഎ ബേബി പ്രതികരിച്ചു
 

See also  എസ്‌ഐടി സംഘം വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി

Related Articles

Back to top button