Kerala
വിമാനയാത്രക്കിടെ മലയാളി യുവതിയെ കടന്നുപിടിച്ചു; തമിഴ്‌നാട് സ്വദേശി കൊച്ചിയിൽ പിടിയിൽ

വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ 62കാരൻ പിടിയിൽ. തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ദോഹ-കൊച്ചി ഖത്തർ എയർ വേയ്‌സ് വിമാനത്തിലാണ് സംഭവം.
തമിഴ്‌നാട് സ്വദേശി മോഹൻ ആണ് പിടിയിലായത്. തൊട്ടടുത്തിരുന്ന മലയാളി യുവതിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചതായി യുവതി വിമാനത്തിൽ വെച്ച് പരാതിപ്പെട്ടു.
വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



