Kerala

സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; സഭാ കവാടത്തിൽ രണ്ട് എംഎൽഎമാർ സത്യാഗ്രഹമിരിക്കും

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിച്ചു. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ സംസാരിച്ച് തുടങ്ങിയത്. എസ്‌ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലുണ്ടെന്ന് ആരോപിച്ച സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്നും അറിയിച്ചു

പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണ്. ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ട് എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കും. അതേ സമയം സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരം ഇരിക്കുന്നത്. പ്രതിപക്ഷ സമരം സർക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
 

See also  നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായതായി പരാതി

Related Articles

Back to top button