തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്; രാഹുലിന്റെ ജാമ്യം കർശന ഉപാധികളോടെ

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയത് കർശന ഉപാധികളോടെ. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ഇന്ന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നാണ് ജാമ്യ ഉത്തരവ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിൽ പറയുന്നു
പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഉന്നയിച്ചിരുന്നത്.
യുവതി പരാതി നൽകാൻ വൈകിയെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷവും 9 മാസതവും വൈകി പോലീസിനെ സമീപിച്ചതിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞു. കേസിൽ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ എത്തുന്ന മുറയ്ക്ക് രാഹുൽ പുറത്തിറങ്ങും.



