World

മുമ്പ് അകലം പാലിക്കുകയായിരുന്നു നയം; ഇപ്പോൾ എല്ലാ രാജ്യങ്ങളുമായി ബന്ധമെന്നതാണ് ഇന്ത്യയുടെ നയം: മോദി

എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ നയം. ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു

ഇന്നത്തെ ഇന്ത്യ എല്ലാവരുടെയും ഒപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നു. ലോകം ഇന്ന് ഇന്ത്യയെ എല്ലാവരുടെയും സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നു. 1970ലെ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ ചേരിചേരാ നയത്തെ കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം

ദ്വിദിന സന്ദർശനത്തിനായി ബുധനാഴ്ചയാണ് മോദി പോളണ്ടിലെത്തിയത്. 45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്.

The post മുമ്പ് അകലം പാലിക്കുകയായിരുന്നു നയം; ഇപ്പോൾ എല്ലാ രാജ്യങ്ങളുമായി ബന്ധമെന്നതാണ് ഇന്ത്യയുടെ നയം: മോദി appeared first on Metro Journal Online.

See also  ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ; വടക്കൻ ഗാസയുടെ തകർന്നടിഞ്ഞ ശേഷിപ്പുകളിലേക്ക് ജനങ്ങളുടെ മടക്കം

Related Articles

Back to top button