Kerala

ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു, ഡിഎ കുടിശ്ശിക നൽകും: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 12ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപിച്ച് മന്ത്രി കെഎൻ ബാലഗോപാൽ. കമ്മീഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള സുപ്രധാനമായ നീക്കമാണിതെന്ന് മന്ത്രി പറഞ്ഞു. 

ഡിഎ കുടിശ്ശിക മൂന്ന് മാസത്തിനകം സമയബന്ധിതമായി കൊടുത്തു തീർക്കും. സർക്കാർ, പൊതുമേഖല ജീവനക്കാരുടെ കുടിശ്ശികയുള്ള മുഴുവൻ ഡിഎയും നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും. ബാക്കിയുള്ള കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകാനാണ് ലക്ഷ്യമിടുന്നത്

ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ തന്നെ കുടിശ്ശികകൾ തീർക്കുന്നതിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പുനഃസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
 

See also  അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button