Kerala

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയിൽ അപ്പീലുമായി പൾസർ സുനി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 20 വർഷത്തെ കഠിന തടവാണ് വിചാരണ കോടതി പൾസർ സുനിക്ക് വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ

ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, ്ഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ പൾസർ സുനിയാകും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. ഏഴ വർഷത്തോളം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞതിനാൽ ഇനി 13 വർഷം കൂടിയാണ് ശിക്ഷ ബാക്കിയുള്ളത്

പൾസർ സുനിക്കൊപ്പം മാർട്ടിൻ ആന്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞിട്ടുണ്ട്. ഇയാൾക്കും 13 വർഷം കഴിഞ്ഞാൽ പുറത്തിറങ്ങാം. മണികണ്ഠന് പതിനാറര വർഷവും വിജീഷ് അടക്കമുള്ള മറ്റ് പ്രതികൾക്ക് 18 വർഷവും തടവ് അനുഭവിക്കണം.
 

See also  മുകേഷ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി

Related Articles

Back to top button