World

പോർവിളി തുടർന്ന് അമേരിക്കയും ഇറാനും; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള പോർവിളി തുടരുന്നു. ശത്രുവിനെ ആക്രമിക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ കനത്ത തിരിച്ചടി നൽകുമെന്നായിരുന്നു ഇതിനോടുള്ള ഇറാന്റെ മറുപടി

അമേരിക്ക ആക്രമിക്കുകയാണെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാകും ഇറാന്റെ തിരിച്ചടി. തങ്ങളുടെ മധ്യദൂര മിസൈലുകളുടെ ദൂരപരിധി വെച്ച് ഈ താവളങ്ങൾ ആക്രമിക്കാൻ സാധിക്കുമെന്നത് ഇറാന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്

കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയപ്പോൾ അൽ ഉദൈദ് സൈനിക താവളത്തിലേക്കായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ഇറാഖ്, ഖത്തർ, യുഎഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട്.
 

See also  ഇന്ത്യക്ക് ആശ്വാസം; സെക്കൻഡറി താരിഫ് ഒഴിവാക്കിയേക്കുമെന്ന് ട്രംപ്

Related Articles

Back to top button