Kerala

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കണ്ണൂരിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ എതിർ കക്ഷികളായ സിപിഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. 

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണൻ കോടതിയെ സമീപിച്ചത്. പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. 

പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്കയുണ്ട്. എസ് പിക്കും കത്ത് നൽകിയിരുന്നു. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഫെബ്രുവരി നാലിന് പയ്യന്നൂരിലാണ് പുസ്തക പ്രകാശന ചടങ്ങ്

See also  ആരോപണവിധേയന് പറയാനുള്ളത് കേൾക്കും; മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ

Related Articles

Back to top button