Kerala
നഗരൂരിൽ എസ്‌ഐയെ പോലീസുകാരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി

തിരുവനന്തപുരം നഗരൂരിൽ എസ്‌ഐയെ പോലീസുകാരനും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്ന് മർദിച്ചത്. ഇന്നലെയാണ് പരാതിക്കാധാരമായ സംഭവം
നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് എസ്‌ഐക്ക് മർദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. സംഭവത്തിൽ നഗരൂർ സ്വദേശി നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു
ഗാനമേളക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് എത്തിയത്. തുടർന്ന് ഇരു വിഭാഗങ്ങളെയും പിരിച്ചുവിട്ടു. ഗാനമേളക്ക് ശേഷം നന്ദുവും സുഹൃത്തുക്കളും തിരികെ എത്തി എസ്‌ഐയെ മർദിച്ചെന്നാണ് പരാതി



