Kerala

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ കുഴഞ്ഞുവീണ് മരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

രാത്രി 12.30ഓടെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീനിവാസനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ പി ടി ഉഷ സ്ഥലത്തില്ലായിരുന്നു. സംഭവമറിഞ്ഞ പി ടി ഉഷ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് വി ശ്രീനിവാസൻ. സംസ്‌കാരം പയ്യോളിയിലെ വീട്ടുവളപ്പിൽ പിന്നീട് നടക്കും. മകൻ: ഡോ ഉജ്ജ്വൽ വിഗ്‌നേഷ്.

See also  മലയാളികളോട് നടക്കില്ല മക്കളെ; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാരെ കരുക്കി വിദ്യാര്‍ഥി

Related Articles

Back to top button