Kerala

മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

ആദ്യം വിപ്ലവം പിന്നീട് സുവിശേഷം: മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
മുൻ നക്‌സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴക്കടുത്തുള്ള ചുണ്ടമൺ തറവാട്ടിലാണ് ജനനം. പിന്നീട് ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ വഴിയെ പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടു. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ തുടർന്നു. പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് വഴിമാറി. 1968ലെ തലശ്ശേരി പോലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ പ്രതിയായിരുന്നു. 

1971ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് അടക്കം 18 കേസുകളിൽ പ്രതിയായിരുന്നു. ജയിൽവാസത്തിന് ശേഷം സായുധവിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായി മാറി. വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

 

See also  ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം; ഈ വർഷം പത്താം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

Related Articles

Back to top button