Kerala
വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളി

മുട്ടിൽ മരംമുറി കേസിൽ തടികൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളി. വയനാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് നടപടി. വനംവകുപ്പിന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. ജയപ്രമോദ് ഹാജരായി
മുറിച്ചുകടത്തിയ 104 ഈട്ടിമരങ്ങൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീൽ. മരങ്ങളുടെ ഉടമസ്ഥത അവകാശപ്പെട്ടും പ്രതികൾ നേരത്തെ ഹർജി നൽകിയിരുന്നു. 2020-21 വർഷത്തിൽ മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്
വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.


