Kerala

കോൺഗ്രസിനും ബിജെപിക്കും അവസരവാദ നിലപാട്; ഇ ശ്രീധരന്റെ നീക്കം ജനങ്ങളെ പറ്റിക്കാൻ: എംവി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസും ബിജെപിയും അവസരവാദ നിലപാട് സ്വീകരിക്കുന്നു. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും എന്തിന് കണ്ടുവെന്നും കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത് ആരെന്നും എംവി ഗോവിന്ദൻ ചോദിച്ചു

അതിവേഗ പാതയിൽ സ്വന്തമായി ഓഫീസ് തുറന്ന ഇ ശ്രീധരന്റെ നീക്കം ജനങ്ങളെ പറ്റിക്കാനാണ്. ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങും മുമ്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ മനസില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾക്ക് എന്തും പറയാം. പുസ്തകത്തിൽ അനാവശ്യം പറഞ്ഞിട്ടുണ്ടെങ്കിൽ കേസ് കൊടുക്കും

മറ്റത്തൂർ മോഡലിൽ കേരളം ഭരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിട്ടും അതിന് മറുത്ത് ഒരക്ഷരം പോലും സണ്ണി ജോസഫ് പറഞ്ഞില്ല. ഇതിന്റെ അർഥം ബിജെപി-കോൺഗ്രസ് ബന്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  ആലപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

Related Articles

Back to top button